ജനനായകൻ ഇന്ന് എത്തുന്നു

Share

ജനനായകന്‍’ ചിത്രം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 12 കോടിയുടേതാണ്. ഇതനുസരിച്ച് ആറര ലക്ഷം ടിക്കറ്റുകള്‍ അവിടെ വിറ്റിട്ടുണ്ട്.

സാക്നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 15.48 കോടിയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ആദ്യ ദിനത്തിലെ മാത്രം ബുക്കിംഗ് ആണ് ഇത്. 6.71 ലക്ഷം ടിക്കറ്റുകള്‍ ചിത്രം ഇതിനകം ഇന്ത്യയില്‍ വിറ്റു.

മണിക്കൂറില്‍ 15,000 ടിക്കറ്റുകള്‍ക്ക് മുകളില്‍ ബുക്ക് മൈ ഷോയില്‍ ഒരു ഘട്ടത്തില്‍ ചിത്രം വിറ്റിരുന്നു. ബെംഗളൂരുവില്‍ ജനനായകന്‍ ആദ്യ ഷോ ടിക്കറ്റുകള്‍ 100 രൂപ മുതല്‍ 2500 രൂപയ്ക്ക് വരെ ലഭ്യമാണ്. ഓപണിംഗില്‍ ചിത്രം 100 കോടി നേടുമോ എന്നാണ് ഇന്‍ഡസ്ട്രി കാത്തിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *