വളര്‍ത്തുനായകളെ വഴിയില്‍ ഉപേക്ഷിച്ച് ഹൃദയമില്ലാത്ത പ്രവത്തി ചെയ്യുന്നവർക്ക് കടിഞ്ഞാൻ.
10,000 രൂപ സർക്കാർ പിഴ ചുമത്തും.
ലൈസന്‍സ് ഇല്ലാതെ നായകളെ വളര്‍ത്തുന്നവര്‍ക്കെതിരെയും പിഴ ചുമത്തും. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന് ലൈസന്‍സിംഗും അതോടൊപ്പം പ്രതിരോധ കുത്തിവയ്പ്പും നര്‍ബന്ധമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
വളര്‍ത്ത് നായകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന സംവിധാനവും പരിഗണനയിലാണ്. അനുമതി ഇല്ലാതെ ,ബ്രീഡിംഗ് കേന്ദ്രങ്ങള്‍, പെറ്റ് ഷോപ്പുകള്‍ എന്നിവ നടത്തിയാലും 10,000 രൂപ പിഴ ചുമത്താനാണ് നീക്കം.
വളർത്തുന്ന നായകൾ പ്രായമാകുമ്പോൾ റോഡിൽ ഉപേക്ഷിക്കുന്ന സ്ഥിതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. തെരുവുകളിൽ നായകൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനൊപ്പം ദയയില്ലാത്ത പ്രവർത്തി എന്ന നിലയിലാണ് പിഴ ചുമത്തുക. ഓമനിച്ച് വളർത്തിയിട്ട് ഒരു ദയവുമില്ലാതെ തെരുവിൽ തള്ളുന്നത് മനുഷ്യത്വം തീണ്ടിയില്ലാത്തവരുടെ ക്രൂരതയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.