കാലടി പാലത്തിൽ 3 രാത്രി ഗതാഗത നിയന്ത്രണം

Share

എം.സി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുള്ളതിനാൽ നാളെ മുതൽ 3 ദിവസം (23,24,25 എന്നീ തീയതികളിൽ) രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു.യാത്രക്കാർ താഴെ പറയുന്ന ബദൽ യാത്രാമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ് എന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

നിരോധന സമയക്രമം

ജൂലൈ 23,24,25 രാത്രി 10:00 മണി മുതൽ രാവിലെ 06:00 മണി വരെ (പൂർണ്ണ നിരോധനം)

ബദൽ യാത്രാ മാർഗ്ഗങ്ങൾ:

അങ്കമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ:

അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി പോകേണ്ട KSRTC ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂർ എത്തി യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് (തിരിച്ച്) ഉപയോഗിക്കേണ്ടതാണ്. അങ്കമാലി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ കോടനാട് പാലം വഴി കുറുപ്പം പടി വഴി പോകാവുന്നതാണ്.

മൂവാറ്റുപുഴ / പെരുമ്പാവൂർ ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങൾ (എയർപോർട്ടിലേക്ക് പോകുന്നവ): ഈ ഭാഗങ്ങളിൽ നിന്നും CIAL അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം പാറക്കടവ് – ശ്രീമൂലനഗരം – കാഞ്ഞൂർ വഴി എയർപോർട്ടിലേക്ക് പ്രവേശിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *