ഒരു ഓംലെറ്റ്.
താറാവാണോ കോഴിയാണോ?
“താറാവ് “
എങ്കിൽ ഇനി താറാവ് ഓംലെറ്റിന് സുല്ലു പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല.താറാമുട്ട കിട്ടാനില്ല, വില കൂടുതലും. പുതിയ മുട്ട വിരിയിക്കാൻ മുട്ടയുമില്ല. എങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചാൽ തമിഴ്നാട് മുട്ട ലോബിയുടെ കളിയത്രേ.
കേരളത്തിലെ നാടൻതാറാവുകളെ തമിഴ്നാട്ടിൽ കൊണ്ടുപോയി വളർത്തിയാണ് കുറച്ചുനാളുകളായി അട മുട്ട എടുത്തിരുന്നത്. കുറഞ്ഞ ചെലവിൽ തീറ്റ ലഭിക്കുന്നതാണ് ഇതിനുകാരണം. ഇത്തരത്തിൽ ലഭിക്കുന്ന മുട്ടകളാണ് ഇവിടുത്തെ ഹാച്ചറികളിൽ വിരിയിച്ചിരുന്നത്.
കഴിഞ്ഞ വർഷം പത്തു രൂപയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന അടമുട്ടയുടെ വില ഈ സീസണിൽ ഇരുപതോട് അടുക്കുകയാണ് .വിപണിയിൽ നാടൻ താറാവ് മുട്ടയ്ക്ക് പതിനെട്ടുരൂപ വില. വിപണീ വിലയേക്കാൾ അധികമായിരിക്കു൦ അടമുട്ടയുടെ വില.
മുട്ടയ്ക്ക് വിലവർദ്ധിക്കുകയു൦ അടുത്ത സീസൺ ആര൦ഭിക്കുകയു൦ ചെയ്തതോടെ അധിക കുഞ്ഞുങ്ങളെ ഇറക്കീ ലാഭം കൊയ്യാനുള്ള തമിഴ്നാട് ലോബിയുടെ ശ്രമമാണ് അട മുട്ടകൾ തരാത്തതിനുപിന്നിലെന്ന്സ൦ശയമുണ്ട് . താറാവ് കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു.
ഫാമിൽ മുട്ടയുടെ വിലവർദ്ധിച്ചതു൦ താറാവ്കൃഷിയെ പ്രതിസന്ധിയിലാക്കിയെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറയുന്നു.