വിസ്മയയെവിസ്മയിപ്പിച്ച് കമൻറുകൾ

Share

“സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?”

ഡൽഹിയിൽ നടന്ന സംഭവത്തെപ്പറ്റി ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചത് മോഹൻലാലിൻ്റെ മകൾ വിസ്മയ. ഇതിന് വിസ്മയെ
അധിക്ഷേപിച്ചു കൊണ്ടുള്ള കമൻ്റുകളുമായി കമൻ്റടി തൊഴിലാളികൾ
കൂട്ടത്തോടെ രംഗത്ത്.

‘രാജ്യത്ത് കലാപം നടത്തുന്നവരെ പിന്തുണയ്ക്കുന്നു’,

‘ചില മക്കൾ പിതാവിന്റെ അന്തകരാവും’,

‘ലാലേട്ടന്റെ പേര് കളഞ്ഞു’, ‘ഇനി സിനിമ കാണില്ല’,

‘പൃഥ്വിരാജിന്റെ ഗതി അച്ഛനോട് ചോദിച്ചാൽ മതി’
തുടങ്ങിയ പരാമർശങ്ങളാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്.

ചില കമന്റുകളിൽ അസഭ്യ ഭാഷയും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

വിസ്മയയുടെ സാമൂഹിക മാധ്യമ പോസ്റ്റിന് പിന്നാലെ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, വ്യക്തിപരമായ അധിക്ഷേപവും വിദ്വേഷ പരാമർശങ്ങളും വ്യാപകമായതോടെയാണ് പോസ്റ്റും കമൻ്റുകളും ശ്രദ്ധേയമായത്.

Leave a Reply

Your email address will not be published. Required fields are marked *