പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗികവസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ച് സംഘർഷഭരിതമായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു വനിത
പ്രവർത്തകക്ക് മുഖത്ത് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചിൽ കോൺഗ്രസിനും രാഹുലിനുമെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകരുടെ നീക്കം. രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു.
ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച് മാർച്ച് സംഘർഷഭരിതമായപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ, കരമന ജയൻ, മേയർ വി.വി. രാജേഷ്, ജില്ലാ പ്രസിഡൻ്റ് കരമന ജയൻ, ഷോൺ ജോർജ്, എസ്. സുരേഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ
ഗതാഗതം പൂർണമായി തടസപ്പെട്ടു.