നിയമം അങ്ങനെ എല്ലായിടത്തും എല്ലാപേർക്കുമെതിരെ എടുത്ത് പ്രയോഗിച്ചാൽ പണി കിട്ടും.
പണി കിട്ടിയിരിക്കുന്നത് തൃശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് . പുള്ളി പിഴയിട്ടത് പൊലീസ് ജീപ്പിന്. രേഖകൾ കൃത്യമല്ലെന്ന് കണ്ടാണ് പിഴയിട്ടത്. നിയമം എല്ലാവർക്കും ഒരുപോലെയാണല്ലോ എന്ന വിലയിരുത്തലിൽ നിയമമങ്ങ് നടപ്പാക്കി.പിന്നാലെ ഇൻസ്പെക്ടറെ പൊക്കി.
വെഹിക്കിൽ ഇൻസ്പെകർ ബിജുവിനാണ് പൊലീസ് വകുപ്പിൻ്റെ ഉടനടി സമ്മാനം. കുറ്റം പിഴയായതുകൊണ്ട് സ്ഥലം മാറ്റത്തിൻ്റെ ദൂരം കുറഞ്ഞെന്ന് മാത്രം. തൃശൂരിൽ തന്നെ അയ്യന്തോളിലേക്കാണ് തട്ടിയത്. വലിയകുറ്റമാണ് ചുമത്തിയിരുന്നതെങ്കിൽ വെഹിക്കിൽ ഇൻസ്പെക്ടറെ തട്ടി ജില്ലക്ക് പുറത്തേക്ക് എറിയുമായിരുന്നുവെന്നാണ് തേക്കിൻകാട് മൈതാനത്ത് അലയടിക്കുന്നത്.