ജല വിതരണം മുടങ്ങും

Share

തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റിയുടെ പി.ടി.പി നഗറിലുള്ള കുണ്ടമൺകടവ് പമ്പ് ഹൗസിലെ കാലപ്പഴക്കം ചെന്ന പാനൽ ബോർഡ് മാറ്റി പുതിയ പാനൽ ബോർഡ് സ്ഥാപിക്കുന്ന പണികളും പാറമലയിലെ ജല ശുദ്ധീകരണ ശാലയിൽ പുനരുദ്ധാരണ
പ്രവൃത്തികളും നടത്തുന്നതിനാൽ ജൂലൈ 28, 29 തീയതികളിൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, നെട്ടയം, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തുരുത്തുംമൂല, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുംകാട്, കാലടി, ആറന്നൂർ, വലിയശാല, പാപ്പനംകോട് , തൃക്കണ്ണാപുരം, മുടവൻമുഗൾ തുടങ്ങിയ വാർഡുകളിൽ ജലവിതരണം
പൂർണമായും
തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *