ജി.പി നിയമനം:അലോഷ്യസ് മുഖ്യമന്ത്രിയെ കണ്ടു

Share

ഗവ.പ്ലീഡര്‍ നിയമത്തിൽ കെ.എസ്‌.യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു.

പ്ലീഡര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചുവെന്നും സര്‍ക്കാര്‍ പോസിറ്റീവായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് പറഞ്ഞു.

സര്‍ക്കാരിലും യു.ഡി.എഫിലും വിശ്വാസമുണ്ട്.
ഒരിക്കല്‍ കെ.എസ്‌.യു ആയാല്‍ ജീവിതാവസാനം വരെയും കെ.എസ്‌.യു ആണ്.
അതുള്‍ക്കൊണ്ട് ബാക്കി തീരുമാനങ്ങളെല്ലാം എടുക്കേണ്ടത് സര്‍ക്കാരാണ്. ഇത് ഞങ്ങളുടെ കൂടി സര്‍ക്കാരാണ്.

ജിയോണ ജയിംസിനെ നിയമിച്ചത് തിരുത്തില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ച് നിന്നതായി അറിയുന്നു. നിലപാട് മാറ്റണമെന്ന അലോഷ്യസിൻ്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *