റേഷൻ വിതരണം സ്തംഭിച്ചു

Share

ഈ-പോസ് മെഷീനുകള്‍ പണിമുടക്കിയതു മൂലം സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു.

സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് അറിയുന്നത്.

ഇന്ന് രാവിലെ മുതല്‍ റേഷൻ കടകളില്‍ എത്തിയവർ മണിക്കൂറോളം കാത്ത് നിന്നു. ക്യൂ നിന്ന പലർക്കും
നിരാശയോടെ മടങ്ങേണ്ടി വന്നു.
ചില സ്ഥലങ്ങളിൽ കാത്ത് നിന്നവർ ക്ഷോഭിതരായി. ഒടുവിൽ ഭൂരിഭാഗം റേഷൻ കടകളും ഉച്ചയോടെ അടച്ചിട്ടു. സെർവർ നന്നാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *