എൻ്റെ ഹൃദയം തകരുന്നു; അർജന്‍റീനിയൻകോച്ച് വിതുമ്പി

Share

തോല്‍വിയുടെ നെഞ്ചിടിപ്പില്‍ വാക്കുകൾ പൂർത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ച് അർജൻ്റീനയുടെ കോച്ച് സ്കലോണി വിതുമ്പുന്ന ഹൃദയത്തോടെ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി.

എനിക്ക് സഹിക്കാനാവുന്നില്ല. എൻ്റെ ഹൃദയം തകരുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിതുമ്പൽ.
ടീമിന്‍റെ പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും കരാര്‍ കാലാവധി തീരുന്നതുവരെ തുടരുമെന്നാണ് അറിയുന്നത്.

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് അർജൻ്റീനയെ നയിച്ച 48-കാരനായ സ്കലോണിക്ക്, എക്സ്ട്രാ ടൈമില്‍ വീണ ആ ഒരൊറ്റ ഗോള്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കിരീടം നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെങ്കിലും പെട്ടെന്നൊരു രാജിക്ക് താനില്ലെന്ന് സ്കലോണി വ്യക്തമാക്കി.

അർജന്‍റീനിയൻ ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും 2026 ഡിസംബർ വരെയുള്ള നിലവിലെ കരാർ പൂർത്തിയാക്കുമെന്നും സ്കോലോണി പറഞ്ഞു.