ക്രമക്കേട് തോണ്ടാൻപി.എസ്.സിയിൽ അരിപ്പ് തുടങ്ങി

Share

പരീക്ഷാ ക്രമക്കേട് കണ്ടെത്താൻ
പി.എസ്.സി ആസ്ഥാനത്ത് എസ്‌.ഐ.ടിയുടെ അരിച്ചുപെറുക്കിയുള്ള പരിശോധന.

ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. നാലാം തവണയാണ് എസ്‌.ഐ.ടി സംഘം പി.എസ്‌.സി ആസ്ഥാനത്ത് എത്തുന്നത്.

പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ പി.എസ്‌.സി സംശയമുനയിലായതോടെയായിരുന്നു സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

കമ്പ്യൂട്ടറുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകളും പരിശോധിക്കും. സംഘത്തെ സഹായിക്കാന്‍ ഐ.ടി വിദഗ്ധരുമുണ്ട്. .

25നകം പ്രാഥമിക റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ആസൂത്രണ ബോര്‍ഡ് ചീഫ്, കെ.എ.എസ് പരീക്ഷകളിലായിരുന്നു ക്രമക്കേട് ആരോപണം ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *