കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവൻ്റ് തസ്തികയിലേക്ക് പി എസ് സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി.
ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ്
രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ നൽകിയത്.
പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അറിഞ്ഞത്.
തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു.