കടക്കൂ പുറത്ത് പറയുന്ന ഭരണമല്ലിത്: മന്ത്രി റോജി

Share

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാമെന്നും കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ലെന്നും അതിന് മുൻകൂട്ടി അനുവാദം വേണ്ടന്നും മന്ത്രി റോജി.എം. ജോണ്‍.

പാർട്ടിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഭരണപരമായ കാര്യങ്ങള്‍ സർക്കാർ തീരുമാനിക്കും. എല്ലാ കാര്യങ്ങളും കെ.എസ്‌.യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോയെന്നും റോജി. എം. ജോണ്‍ ചോദിച്ചു.

കെ- ടെറ്റ് പരീക്ഷ നടക്കുന്ന ദിവസം ശ്രീനാരായണ ഗുരു പരീക്ഷ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ വിഷയത്തില്‍ സർവകലാശാലയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

നാലുവർഷ ബിരുദ കോഴ്സില്‍ പ്രശ്നങ്ങളുണ്ട്. വ്യക്തമായ മുന്നൊരുക്കം നടത്തിയിട്ടില്ല. ഇതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. സമഗ്രമായ പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും.

കീമിനെ സംബന്ധിച്ച്‌ സർക്കാർ പുനരാലോചിക്കും.അലോട്ട്മെൻ്റിന് ശേഷവും സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ്. അത്തരം സാഹചര്യത്തില്‍ കർശന പ്രവേശന മാനദണ്ഡം വേണോ എന്ന് പരിശോധിക്കും.

സീറ്റുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാക്കും. അടുത്തവർഷം മുതല്‍ കീം മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകും. കീം കൂടുതല്‍ വിദ്യാർത്ഥി സൗഹൃദമാക്കും. പുറത്തുനിന്നുള്ള വിദ്യാർത്ഥികള്‍ക്ക് കൂടി ഇവിടെ അഡ്മിഷൻ എടുക്കാവുന്ന സാഹചര്യമുണ്ടാക്കും.

പിഎം ശ്രീ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഒപ്പിട്ട കരാർ. അതുമായി മുന്നോട്ട് പോകാൻ UDF ന് താത്പര്യമില്ല. എന്നാല്‍ ഒരുതരത്തിലും സർക്കാരിന് ഒഴിവാകാൻ കഴിയാത്ത വിധത്തിലുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് ഒപ്പിട്ടത്. ഉപസമിതി ആലോചിച്ച്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി റോജി എം. ജോണ്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *