ഹെൽത്ത്‌ കേരള പരിശോധന നടത്തി

Share

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും, മേലടി ബ്ലോക്ക്‌ PHC യുടെയും സംയുക്താഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായിപഞ്ചായത്തിലെ വിവിധ കടകളിൽ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി . കേന്ദ്ര പുകയില നിയന്ത്രണ നിയമങ്ങൾ പാലിക്കാതെ സിഗരറ്റ് , മറ്റ് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് പിഴ ഈടാക്കി.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ എല്ലാ ഭക്ഷണവിതരണക്കാരും ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ. സജീവ്. പി. ബി അറിയിച്ചു. പരിശോധനയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.ജയരാജ്‌, ജൂനി : ഹെൽത്ത് ഇൻസ്പെക്ടർ പി .കെ ദിനേശൻ, കെ.ഫാത്തിമ, പി. പി ദിവ്യ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *