പന്തടിയുടെ മുഴക്കവും തിളക്കവും സമ്മാനിച്ച്
ലോകകപ്പ് ഫുട്ബോളിൽ സ്പെയിൻ്റെ ഫെെനൽ എൻട്രി.
മുൻ ചാമ്പ്യനും കഴിഞ്ഞ തവണ ഫൈനലിൽ അർജൻ്റിനയോട് പൊരുതി തോറ്റ ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ഫൈനലിൽ വലത് കാൾ വച്ചിരിക്കുന്നത്.
ഇന്ന് നിലവിലെ ചാമ്പ്യൻമാരായ അർജൻ്റീനയും ഇംഗ്ലണ്ടും ശക്തി പരീക്ഷിക്കും. അതിൽ വിജയിക്കുന്നവരും സ്പെയിനും തമ്മിൽ ഞായറാഴ്ച കപ്പിൽ മുത്തമിടുന്നതിനുള്ള മിൽപ്പിടുത്തം.
ഇന്ന് പുലർച്ചേ നടന്ന മത്സരത്തിലുടനീളം സ്പെയിൻ നടത്തിയ മികച്ച കളിക്ക് മുന്നിൽ ഫ്രഞ്ച് പട വിറച്ച് കീഴടങ്ങുകയായിരുന്നു.
സ്പെയിൻ (2 ഗോൾ,ആദ്യ ഗോൾ: മിഖേൽ ഒയർസബാൽ (22-ാം മിനിറ്റ്, പെനാൽറ്റി)
രണ്ടാം ഗോൾ: പെഡ്രോ പോറോ (58-ാം മിനിറ്റ്)
22-ാം മിനിറ്റിൽ മേധാവിത്വം സ്ഥാപിച്ച സ്പെയിൻ മത്സരത്തിൽ അത് കൈവിടാതെ കാത്തു.
ബോക്സിനുള്ളിലെ ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് മിഖേൽ ഒയർസബാലാണ് സ്പെയിനെ മുന്നിലെത്തിച്ചത്.
ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി പിരിഞ്ഞ സ്പെയിൻ രണ്ടാം പകുതിയിലും ആക്രമണം തുടർന്നു.
58-ാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ സ്പെയിൻ രണ്ടാം ഗോളും നേടി വിജയം ഉറപ്പാക്കി.
സ്പെയിന് മുന്നിൽ ഫ്രാൻസിന്റെ സൂപ്പർ താരങ്ങൾക്ക് താളം കണ്ടെത്താനായില്ല. കറ്റാലൻ കരുത്തിൽ ഫ്രഞ്ച് പ്രതിരോധത്തെ അമ്പരിപ്പിച്ചുകൊണ്ട് സ്പെയിൻ അഭിമാന പോരാട്ടത്തിലൂടെയാണ് ഫൈനലിൽ എത്തിയത്.