ശബരിമല തീർത്ഥാടനം കൂടുതൽ സുഗമമാക്കാൻ
കാനനപാതകള്‍ സീസൺ കാലം മുഴുവൻ തുറന്ന് കൊടുക്കണമെന്ന്
നിർദ്ദേശം.
ശബരിമല തീർത്ഥാടനത്തിൻ്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് നിർദ്ദേശം.
തുറക്കും
മകരവിളക്ക് സീസണില്‍ തുറക്കുന്ന കാനനപാത ഇത്തവണ മണ്ഡല കാലം മുതല്‍ തുറക്കണം.
എരുമേലിയിൽ മേല്‍നോട്ടത്തിന് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ നിയമിക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാനാണ് നീക്കം.
എരുമേലി വഴി ഉള്‍പ്പെടെയുള്ള ശബരിമല പരമ്പരാഗത കാനനപാതകള്‍ മണ്ഡലകാലാരംഭം മുതൽ പൂർണമായും തുറന്നുകൊടുത്ത് വന്യമൃഗങ്ങളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തില്‍ നിർദേശം ഉയർന്നു.
എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത സാധാരണയായി മകരവിളക്ക് സീസണിലാണ് തുറന്നുകൊടുക്കുന്നത്. മണ്ഡല കാലത്ത് തുറക്കില്ല. ഇതിന് ഇത്തവണ മാറ്റം വരുത്തുന്നത് സംബന്ധിച്ച് വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.
മകരവിളക്ക് സീസണില്‍ മാത്രം കാനനപാത തുറക്കുന്നതിനോടാണ് വനം വകുപ്പ് അനുകൂലിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. മണ്ഡല കാലം 41 ദിവസമാണ്. ഈ സമയത്ത് കാനനപാതയില്‍ ഭക്തരുടെ തിരക്കില്ല. വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകാൻ സാദ്ധ്യത ഏറെയാണെന്ന് വനം വകുപ്പ് പറയുന്നു. 20 ദിവസം നീളുന്ന മകരവിളക്ക് സീസണില്‍ കാനനപാതയില്‍ തിരക്ക് ഏറെയുള്ളതിനാല്‍ മൃഗങ്ങള്‍ കാട്ടിനുള്ളിലേക്ക് ഉള്‍വലിയും. അതു കൊണ്ട് അപകട ഭീഷണിയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വെർച്വൽ ക്യൂ പാസ് വിതരണം സുഗമമാക്കാൻ എരുമേലിയിലെ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും എരുമേലി ക്ഷേത്രത്തിലെ അപ്പം അരവണ വില്പപനയ്ക്ക് കോഡ് അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കണമെന്നും നിർദ്ദേശം ഉയർന്നു.
ശബരിമലയിലേക്കുള്ള വാഹന തിരക്ക് മൂലം മുൻകാലങ്ങളില്‍ കോട്ടയം ജില്ലയിലുടനീളം ഗതാഗത കുരുക്ക് ഉണ്ടായ അനുഭവം ഇത്തവണ ആവർത്തിക്കാതിരിക്കാൻ യാത്രാമധ്യേ എല്ലാ സൗകര്യങ്ങളും ഉള്ള താത്ക്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നതിന് നിർദേശം നൽകി.