2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പേരില്‍ ഒരു ശബ്ദ രേഖ വന്നത് ഓർമ്മയുണ്ടോ?
കേട്ടവരും കൃഷ്ണൻകുട്ടിയും മറന്ന് കാണും. പക്ഷേ, മറക്കാത്തവരുണ്ട്.
അതിലൊരാൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി.
ആഭ്യന്തര മന്ത്രി അത് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.
മഹാപ്രളയത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ഇത് മനുഷ്യ നിർമിത ദുരന്തമാണെന്നും വെളിപ്പെടുത്തുന്ന വിധത്തിലാണ് ശബ്ദ രേഖ പുറത്തുവന്നത്.
ഈ ശബ്ദ രേഖയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നല്‍കുകയായിരുന്നു.
എന്നാല്‍ ശബ്ദ രേഖ വ്യാജമാണെന്നാണ് കെ. കൃഷ്ണൻകുട്ടിയുടെ വിശദീകരണം. തന്റെ പേരില്‍ പ്രചരിക്കുന്നത് കെട്ടിച്ചമച്ച ഓഡിയോ ആണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.