“അയാൾ തൻ്റെ ബോഡി സൂം ചെയ്ത് പോസ്റ്റി”

Share

[മന്ത്രി ബിന്ദുകൃഷ്ണയുടെ വെളിപ്പെടുത്തൽ ]

അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ.

മുഖം ഉള്‍പ്പെടുത്താതെ ശരീരം മാത്രമാണ് പകർത്തിയതെന്ന് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മന്ത്രിയുടെ വെളിപ്പെടുത്തൽ.

കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്.

ഞാനൊന്നും അറിയുന്നില്ല. അവിടെയിരിക്കുന്ന ഒരാള്‍ ഫോട്ടോ എടുത്തു. അയാള്‍ ആരാണെന്നൊന്നും ഞാൻ പറയുന്നില്ല. ഇയാള്‍ക്കടുത്ത് നില്‍ക്കുന്നയാള്‍ കാണുന്നത് എന്റെ ബോഡി സൂം ചെയ്യുന്നതാണ്. മുഖം സൂം ചെയ്യുന്നില്ല. അപ്പോള്‍ത്തന്നെ അടുത്തുനിന്നയാള്‍ പറഞ്ഞ് അത് മാറ്റി. ഇതോടെ കുഴപ്പമില്ലെന്ന് കരുതി. പക്ഷേ അയാള്‍ പോസ്റ്റുചെയ്തതില്‍ ബോഡിയുടെ ചിത്രവും ഉണ്ടായിരുന്നു. വലിയ വിഷയമായതോടെ അയാള്‍ അത് ഡിലീറ്റ് ചെയ്തു. എങ്കിലും ചിലർ സ്ക്രീൻഷോട്ട് എടുത്തുവച്ച്‌ ബന്ധപ്പെട്ട മാനേജ്മെന്റിനെ അറിയിച്ചു.

സംസ്ഥാനത്തെ മന്ത്രിയായ തനിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. പൊതുസ്ഥലത്ത് എന്റെ ബോഡിയുടെ പടം എടുക്കാൻ ശ്രമിച്ചവർ സ്കൂളിലെ കുഞ്ഞുങ്ങളോട് എങ്ങനെയായിരിക്കും പെരുമാറുക എന്ന് ബിന്ദുകൃഷ്ണ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *