കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് പഠിക്കാൻ റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥ സുധാപിള്ള ചെയർപേഴ്സണായി അഞ്ചംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.
ശ്യാം ശ്രീനിവാസൻ (മുൻ എം.ഡി, സി.ഇ.ഒ ഫെഡറൽ ബാങ്ക്), നിലേഷ് വികംസേ (മുൻ ചെയർമാൻ അസോസിയേഷൻ ഒഫ് ചാർട്ടേർഡ് അക്കൗണ്ടൻറ് ഒഫ് ഇന്ത്യ, പാർട്ണർ കെ.കെ.സി ആൻറ് അസോസിയേറ്റ് മെമ്പർ), എച്ച്.സുബ്ബലക്ഷ്മി നാരായണൻ ഐ.എ ആൻ്റ് എ.എസ് (മുൻ ഡയറക്ടർ ആഡിറ്റ് ബോർഡ് ഒഫ് ദ കൺട്രോളർ ആൻ്റ് ആഡിറ്റർ ജനറൽ ഒഫ് ഇന്ത്യ), ഡോ.തരുൺ ബജാജ് ഐ.എ.എസ് (മുൻ റവന്യൂ സെക്രട്ടറി ഗവ. ഒഫ് ഇന്ത്യ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം.
ഇവർക്ക് ആവശ്യമായ സഹായം നൽകുന്നതിനായി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ഗതാഗത സെക്രട്ടറി അനുപമ ടി.വി, ധനകാര്യ വകുപ്പ് ഒ.എസ്.ഡി സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തിലകൻ കെ. പി. കെ എന്നിവരെ ചുമതലപ്പെടുത്തി.