പി.എസ്.സി: ക്രൈംബ്രാഞ്ചിന്രേഖകൾ നൽകും

Share

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാന്‍
ഇന്ന് ചേര്‍ന്ന പി.എസ്.സി ബോര്‍ഡ് യോഗം തീരുമാനിച്ചു.

അന്വേഷണസംഘം ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറും. സര്‍ക്കാരുമായി ഏറ്റുമുറ്റേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കൈം ബ്രാഞ്ച് അന്വേഷണത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. സര്‍ക്കാരുമായി ഒരുതരത്തിലും ഭിന്നാഭിപ്രായം വേണ്ട അത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കുമെന്നും യോഗം വിലയിരുത്തി. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണം.

വസ്തുത അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോദ്ധ്യമാകേണ്ടത് കമ്മീഷന്റെ കൂടി ആവശ്യമാണെന്നും അഭിപ്രായമുയര്‍ന്നു.

എസ്.ഐ. ടി പരീക്ഷകളെ സംബന്ധിച്ച്‌ ആവശ്യപ്പെടുന്ന എല്ലാ രേഖകള്‍ കൈമാറാനും തീരുമാനിച്ചു.