“മത്സരിച്ചിരുന്നെങ്കിൽ മന്ത്രിയായേനേ….!!! “

Share

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്വീകരിച്ചില്ലെന്ന് ബിജു പ്രഭാകർ ഐ.എ.എസ്.

ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തെയും അതിന്റെ നേതാക്കളെയും അടുത്തറിയാം. രാഷ്ട്രീയ എതിരാളികളെ ക്രൂരമായി ആക്രമിക്കുന്ന രീതികൾ കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമല്ല. അതുകൊണ്ടാണ് ആ പ്രസ്ഥാനത്തോട് താത്പര്യമുള്ളത്. കോൺഗ്രസിൽ ചേരണമെന്നോ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്നോ തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ എം. ലിജുവിനുവേണ്ടി എട്ട് ദിവസം കായംകുളത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തി.

കായംകുളത്ത് മത്സരിച്ച് വിജയിച്ചിരുന്നെങ്കിൽ തന്റെ “കഷ്ടകാലത്തിന്’ എക്സൈസ് മന്ത്രിയായേനെ.”

ജനങ്ങളുടെ ആരോഗ്യത്തെ മുൻനിർത്തിയുള്ള മദ്യനയം ആവശ്യമാണെന്നും കായംകുളത്ത് നടന്ന ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മുൻകോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരൻ്റെ മകനാണ് ബിജു പ്രഭാകർ.

Leave a Reply

Your email address will not be published. Required fields are marked *