ജി.സുധാകരൻ എം.എൽ.എ രണ്ടും കല്പിച്ച് നിൽക്കുകയാണെന്ന് തോന്നുന്നു. സി.പി.എമ്മിനെതിരെ തീർത്തടിക്കുകയാണ്. വിമർശനങ്ങൾ ഉയരുമ്പോൾ സി.പി.എം അതിനെതിരെ ആഞ്ഞടിക്കുന്നുമുണ്ട്. അത് സുധാകരനും സി.പി.എമ്മും തമ്മിലുള്ള തുറന്ന പോരായി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. സുധാകരന് കെ.സി.വേണുഗോപാൽ പിൻതുണ പ്രഖ്യാപിച്ചതോടെ സുധാകരന് ഇരട്ടകരുത്തായി.
സുധാകരൻ്റെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് വരെ സി.പി.എം നടത്തി. ബദ്ധശത്രുക്കളായി ഇവർ മാറി. മുൻ എം.എൽ.എമാരും സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും വരെ തുറന്ന യുദ്ധത്തിനിറങ്ങിയതോടെ സുധാകരൻ പറഞ്ഞു “തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കുമെന്ന് “.
ഇത് വരാനിരിക്കുന്ന കാഹളത്തിൻ്റെ സൂചനയാണ്. ഇന്ന് സുധാകരൻ പറഞ്ഞിരിക്കുന്നത്
സി.പി.എം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്കണമെന്നാണ്. ആദ്യം പ്രായമായവര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി സി.പി.എം നേതാക്കള്‍ പഠിക്ക്. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാകും.
ആലപ്പുഴ റെസിഡന്റ് അസോസിയേഷന് യോഗത്തിലായിരുന്നു സുധാകരന്റെ പുതിയ വെട്ട്.
എസ്.എസ്.എല്‍’സി പോലും പാസാകാത്ത പ്രവര്‍ത്തകര്‍ പോലും തന്റെ വീടിന് മുന്നില്‍ വന്ന് മുദ്രാവാക്യം വിളിക്കുകയാണ്. അതെന്ത് ഏര്‍പ്പാടാണ്. എതിരാളികളോട് അസഭ്യം പറഞ്ഞതു കൊണ്ട് കാര്യമായോ?. ചീത്ത പറഞ്ഞതു കൊണ്ട് കാര്യമായോ?. അതുകൊണ്ടല്ലേ സി.പി.എമ്മുകാര്‍ തിരഞ്ഞെടുപ്പില്‍ തോറ്റത്.
സി.പി.എമ്മുകാര്‍ തന്റെ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് എന്തിനാണ്?. എന്തിനാണ് ചീത്ത പറഞ്ഞത് ? പൊലീസുകാരും ഇതിന് കൂട്ടുനില്‍ക്കുന്നു.
ഭരണം മാറിയത് ആലപ്പുഴയിലെ പൊലീസ് ഇതുവരെ അറിഞ്ഞിട്ടില്ല. പൊലീസും ഇതിന് കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. ആരോടും മമതയും കാണിക്കണ്ട, വിരോധവും കാണിക്കേണ്ട. പൊലീസുകാര്‍ നിങ്ങളുടെ ജോലി ചെയ്യണം. ഒരു പൊലീസുകാരന്റെയും ആനുകൂല്യം തനിക്ക് വേണ്ട. ഒരു പൊലീസുകാരനെയും വിളിച്ച് ഇന്നയാളെ അറസ്റ്റ് ചെയ്യൂ എന്ന് പറയുകയുമില്ല.
എന്നെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നാണ് പറയുന്നത്. എനിക്ക് പ്രവര്‍ത്തിക്കാന്‍ ഇവരുടെ സമ്മതം വേണോ?. ജനങ്ങള്‍ വോട്ടു ചെയ്താണ് എന്നെ വിജയിപ്പിച്ചത്. 28,000 വോട്ടാണ് തന്റെ ഭൂരിപക്ഷമെന്നും ജി സുധാകരന് പറഞ്ഞു. യോഗത്തിലെ ജി സുധാകരന്റെ പ്രസംഗം സി.പി.എം പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. സി.പി.എമ്മിനെ നിരന്തരം വിമര്‍ശിക്കുന്നതിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രോഷാകുലരായത്.