ചില്ലുമേടയിലെ കല്ലേറിൽ ഡി.വൈ.എഫ്.ഐയ്ക്ക് പൊള്ളുന്നു

Share

ഡി.വൈ.എഫ്.ഐ എന്ന സി.പി.എമ്മിൻ്റെ യുവജന സംഘടന നിന്ന് തിളച്ച ഒരു കാലമുണ്ടായിരുന്നു. മനുഷ്യചങ്ങലയൊക്കെ തീർത്ത് ഇതിഹാസമായിരുന്ന സംഘടന. പക്ഷേ, ഇന്ന് ആ ഡി.വൈ.എഫ്.ഐ മറ്റൊരു ഇതിഹാസമാവുകയാണ്. പിടിച്ച് നിൽക്കാനാവാതെ ശ്വാസം മുട്ടി കാലിടറി വീഴുകയാണ്.

പുതിയ തലമുറയും യുവാക്കളും ഡി.വൈ.എഫ്.ഐ എന്തെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതിൻ്റെ നേർക്കാഴ്ചയായി കോട്ടയം സമ്മേളനം മാറിയിരിക്കുന്നു.

എന്താണപ്പാ അങ്ങനെ പറയുന്നതെന്ന് ചോദിച്ചാൽ ഈ സമ്മേളനത്തിന് നേരെ യുവാക്കൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ആളില്ലന്നേ.ഇന്നലെ മുൻമന്ത്രിയും ജില്ലയിലെ പ്രധാന നേതാവുമായ വി.എൻ.വാസവൻ്റെ പ്രസംഗം കേൾക്കാൻ കസേരകൾ മാത്രം! അയ്യോ കഷ്ടം!!

ഓരോ അവസ്ഥ നോക്കണേ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കോട്ടയം ജില്ലയിൽ അടപടലം തോറ്റു. ആകെയുള്ള 9 സീറ്റിൽ 9ലും യു.ഡി.എഫ് ഇതിഹാസ വിജയം രചിച്ചു. എൽ.ഡി.എഫിന് സൂചി കുത്താൻ ഇടം കൊടുത്തില്ല.വി.എൻ.വാസവനൊക്കെ നിലം തൊടാതെ പോയി. അങ്ങനെയുള്ള കോട്ടയത്ത് സമ്മേളനത്തിൽ വാസവൻ ഒഴിഞ്ഞ കസേരയെ നോക്കി പ്രസംഗിച്ചപ്പോൾ ചങ്ക് തകർന്നു പോയി. “വരുവാനില്ലാരുമിന്നിതുവഴിക്കറിയാമെന്നാകിലുമെന്നിൽ ….” എന്ന ഗാനവരികളെ ഓർമ്മപ്പെടുത്തലായി സമ്മേളനം മാറുകയായിരുന്നു.

പാർട്ടിക്കുള്ളിലെ പടലപിണക്കവും ഈ സമ്മേളനത്തിൽ പ്രകടമായി എന്ന് വ്യക്തം. ജില്ലാ കമ്മിറ്റിയിൽ വാസവൻ ഫാൻസ് അസോസിയേഷൻ എന്ന് വരെ വിമർശനമുണ്ടായി.

സമ്മേളനത്തിന് ആളെ കൂട്ടാൻ കുടുംബശ്രീ പ്രവർത്തകരെ ഇറക്കാൻ ശ്രമം നടത്തി. സമ്മേളനത്തിന് വന്നില്ലെങ്കിൽ “പിഴ” ചുമത്തുമെന്ന് വരെ ഭീഷണിയുണ്ടായി. അതെല്ലാം കുടുംബശ്രീ എടുത്ത് ദൂരെയെറിഞ്ഞു.

നിയമസഭ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരവും ശബരിമല വിവാദവുമാണെന്ന് സമ്മേളന ചർച്ചയിൽ പ്രതിനിധികൾ ആരോപിച്ചിരുന്നു. ആ ആരോപണങ്ങൾ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു ഒഴിഞ്ഞ കസേരകൾ.

തോൽവി വിലയിരുത്തി സംഘടന ശക്തിപ്പെടുത്താനായിരുന്നു സമ്മേളനം ഉദ്ദേശിച്ചത്. പക്ഷേ, സംഭവിച്ചത് പാർട്ടിക്കുള്ളിലെ പിണക്കവും വിമുഖതയുമായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ഡായി എന്ന അവസ്ഥയായി.

Leave a Reply

Your email address will not be published. Required fields are marked *