ശബരിമല തന്ത്രിസ്ഥാനമൊഴിയാൻകണ്‌ഠരര്രാജീവര്

Share

ശബരിമല തന്ത്രിസ്ഥാനം ഒഴിയാൻ തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി.

സ്വർണ്ണക്കൊള്ള കേസിൽ പ്രതിയാണ്. പകരം മകൻ ബ്രഹ്മദത്തനെ നിയമി ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ശബരിമലയിലെ ദ്വാരപാലക പാളികളും കട്ടിളപ്പാളിയും സ്വർണ്ണം പൂശിയതിൽ വൻ ക്രമക്കേട് ഉണ്ടെന്ന കണ്ടെത്തലിൽ ജനുവരി 9ന് എസ്.ഐ.ടി അറസ്റ്റ് ചെയ്തു.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദൃഢബന്ധമെന്നും ഇവർ തമ്മിലുള്ള ശബ്ദ സന്ദേശങ്ങൾ കണ്ടെത്തിയെന്നും എസ്.ഐ.ടി പറയുന്നു.

41 ദിവസം ജയിലിൽ കഴിഞ്ഞ തന്ത്രിക്ക് ഫെബ്രുവരി 18 ന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. മേയ് 26ന് ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച്‌ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിച്ചു. തെളിവിൻ്റെ കണിക പോലുമില്ലെന്ന ജാമ്യം അനുവദിച്ച വിജിലൻസ് കോടതിയുടെ പരാമർശത്തിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയില്ല.

ശബരിമലയിൽ യുവതികളെ കയറ്റുന്നതിനെ എതിർത്തതിൻ്റെ പകയാണ് പ്രതി ചേർത്തതിന് പിന്നിലെന്ന് തന്ത്രി കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *