വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞ് 2 മലയാളികളടക്കം 15 പേർ മരിച്ചു

Share

വിയറ്റ്നാമിലുണ്ടായ ബോട്ടപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേർ മരണപ്പെട്ടു.
കൊട്ടാരക്കര സ്വദേശികളായ
എ.സി.തോമസ് (57), ലെമേനി തോമസ് (56) എന്നിവരാണ് മരിച്ചത്.

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമുണ്ടായ അപകടത്തില്‍ 15 ഇന്ത്യൻ വിനോദ സഞ്ചാരികളും 32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്. സ്വകാര്യ മെഡിക്കൽ കമ്പനിയുടെ നേതൃത്വത്തിലെ കോംപ്ലിമെന്ററി ട്രിപ്പ് ആണെന്നും വിവരമുണ്ട്.

വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്കിന് 400 മീറ്റർ അകലെയാണ് ബോട്ട് മറിഞ്ഞത്.

സമീപത്തുള്ള ബോട്ടുകൾ സ്ഥലത്തെത്തി യാത്രക്കാരെ ബോട്ടിൽ നിന്ന് രക്ഷിക്കാൻ തുടങ്ങിയതിനു ശേഷമാണ് അതിർത്തി രക്ഷാ സേനയും നാവിക സേനയും കോസ്റ്റ് ഗാർഡും മറ്റ് അടിയന്തര സംഘങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളുലുംപെട്ട് ബോട്ട് മറിഞ്ഞതാകാമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *