സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുന്ന രീതി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദേശപ്രകാരം കെ.എസ്.ഇ.ബി പുനഃപരിശോധിക്കും.
അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചവർക്ക് പുതിയ നോട്ടീസ് നൽകും. ഇതിനകം അധിക തുക അടച്ചവർക്ക് അത് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലിൽ ക്രമീകരിക്കുകയോ ചെയ്യും.
പുതിയ നോട്ടീസ് ലഭിക്കുന്നതുവരെ ഡെപ്പോസിറ്റ് അടച്ചില്ലെന്ന കാരണത്താൽ സോളാർ ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കില്ലെന്ന് കെ. എസ്.ഇ.ബി അറിയിച്ചു.