ബോർഡിൽ മുകേഷ് ഇപ്പോഴും എം.എൽ.എ പരാതിയുമായി യൂത്ത് കോൺഗ്രസ്

Share

മുൻ എംഎൽഎ എം. മുകേഷ് തന്റെ ഓഫിസിന് സമീപമുള്ള ‘എം.എൽ.എ’ ബോർഡ് മാറ്റിയിട്ടില്ലെന്നാരോപിച്ച് ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ.

ആനന്ദവല്ലീശ്വരത്തെ ഓഫിസിന് സമീപമുള്ള ബോർഡ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

കൊല്ലം നിയോജകമണ്ഡലത്തിന് നിലവിൽ എം.എൽ.എയായി ബിന്ദു കൃഷ്ണയാണ്. മുൻ എം.എൽ.എയായിട്ടും ‘എം.എൽ.എ’ എന്ന് രേഖപ്പെടുത്തിയ ബോർഡ് മാറ്റാതിരുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് എസ്‌എച്ച്‌ഒയ്ക്കുമാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *