അപകടങ്ങൾ ഒഴിവാക്കാൻ പോസ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ടീം

Share

വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്താനും തുടര്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കുമായി സംസ്ഥാനത്ത് പോസ്റ്റ് ആക്‌സിഡൻ്റ് ഇന്‍വസ്റ്റിഗേഷന്‍ ടീം രൂപികരിച്ച്‌ മോട്ടോർ വാഹന വകുപ്പ്.

വാഹനാപകടങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഇതിൻ്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും പ്രത്യേക സംഘമുണ്ടാകും. എന്‍ഫോഴ്‌സ്‌മെൻ്റ് ആര്‍.ടി.ഒ ആയിരിക്കും പോസ്റ്റ്-ക്രാഷ് ആക്‌സിഡൻ്റ് അനാലിസിസ് ടീമിൻ്റെ ലീഡര്‍.

ഐ.ഐ.ടി പരിശീലനം ലഭിച്ച എം.വി.ഡി ഉദ്യോഗസ്ഥര്‍, പൊലീസ്, പി.ഡബ്ല്യു.ഡി, നാറ്റ്പാക് പ്രതിനിധികള്‍ എന്നിവര്‍ ജില്ലാ ടീമില്‍ അംഗങ്ങളാകും.

പോസ്റ്റ് ക്രാഷ് റോഡ് ആക്‌സിഡൻ്റ് അനാലിസിസ് മാര്‍ഗ്ഗരേഖയും എം.വി.ഡി പുറത്തിറക്കി.അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ ജില്ലാ ടീമുകള്‍ സ്ഥലപരിശോധന നടത്തണമെന്നും അപകട സ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *