എൽ.ഡി.എഫിൻ്റെ മുഖത്തടി: നിയമസഭയിലെ മുഴുവൻ കരാറുകളും സ്പീക്കർ റദ്ദാക്കി

Share

[ഊരാളുങ്കലിനെ തോണ്ടിയെറിഞ്ഞു ]

എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ വഴിവിട്ട നടപടികൾക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് നിയമസഭക്കുള്ളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകിയ മുഴുവൻ കരാറും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി.

സി.പി.എമ്മിൻ്റെ സന്തത സഹചാരിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയ കരാറുകളടക്കമാണ് റദ്ദാക്കിയത്.

നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് കരാറുകൾ റദ്ദാക്കിയത്. ഇത് ഇടതുപക്ഷത്തിനേറ്റ കനത്ത അടിയാണ്. നിയമനിർമ്മാണം നടത്തുന്ന സഭയ്ക്കുള്ളിൽ തന്നെ വമ്പൻ തിരിമറി നടത്തിയതിൻ്റെ പൊള്ളത്തരങ്ങൾ പുറത്താവുന്നതോടെ കേരള രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പത്തിന് തന്നെ ഇടയാക്കിയേക്കും.

വേണ്ടപ്പെട്ടവർക്കും ഇഷ്ടക്കാർക്കും വേണ്ടി കണ്ണടച്ച് നൽകിയ ഈ കരാറുകൾക്ക് പിന്നിൽ ഞെട്ടിക്കുന്ന കഥകൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിലയിരുത്തൽ. അത് തോണ്ടി പുറത്തിടുന്നതോടെ പിണറായി സർക്കാരിൻ്റെ കാലത്തെ സ്പീക്കറുടെ പൊയ്മുഖം അഴിഞ്ഞ് വീഴും.

ഭരണം മാറി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും ഈ കരാറുകൾ നിയമസഭയിൽ താണ്ഡവനൃത്തമാടുമായിരുന്നു. അതിനെയാണ് സ്പീക്കർ തിരുവഞ്ചൂർ സഗൗരവത്തോടെ തോണ്ടി എടുത്ത് പുറത്തെറിഞ്ഞത്. ഇത് താൻ ടാ സ്പീക്കർ.

ചുമ്മാതല്ല, യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ വോട്ട് ചോദിച്ചത്. എൽ.ഡി.എഫിൻ്റെ കള്ളത്തരങ്ങൾ ഒന്നൊന്നായി മാന്തി പുറത്തെടുക്കാൻ. അതിൻ്റെ തോണ്ടലാണ് തിരുവഞ്ചൂർ തോണ്ടിയിരിക്കുന്നത്.

മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളില്‍ നടന്ന കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കടുത്ത ക്രമക്കേടുകള്‍ക്കും ഖജനാവ് കൊള്ളയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയ്ക്കാണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ തിരികൊളുത്തിയിരിക്കുന്നത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പരസ്യമായ വഴിവിട്ട സഹായത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കോടികള്‍ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് സ്പീക്കര്‍ ഒറ്റയടിക്ക് റദ്ദാക്കിയിരിക്കുന്നത്.
‘അഴിമതിയും ഖജനാവ് കൊള്ളയും സഭയ്ക്കുള്ളില്‍ ഇനി ഒരു കാരണവശാലും അനുവദിക്കില്ല’ എന്ന കടുത്ത നിലപാടിലാണ് സ്പീക്കര്‍

കഴിഞ്ഞ ഭരണകാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഊരാളുങ്കലിന് സര്‍ക്കാരില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും കിട്ടുന്ന അനാവശ്യ പ്രിവിലേജുകളും വഴിവിട്ട സഹായങ്ങളും നിയമസഭയില്‍ ഇനി നടപ്പില്ലെന്ന കൃത്യമായ സന്ദേശമാണ് സ്പീക്കറുടെ ഈ നീക്കം നല്‍കുന്നത്.

ആദ്യപടിയായി നിയമസഭയിലെ അതിപ്രധാനമായ ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ പരിപാലന ചുമതലയില്‍ നിന്ന് ഊരാളുങ്കലിനെ ഉടനടി ഒഴിവാക്കാന്‍ സ്പീക്കര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പൂര്‍ണ്ണമായ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഈ ചുമതല ഇനി മുതല്‍ പൊതുമരാമത്ത് വകുപ്പിന് മാത്രമായിരിക്കും.

ഊരാളുങ്കലിന്റെ മറവില്‍ സഭയ്ക്കുള്ളില്‍ നടന്ന മുഴുവന്‍ അഴിമതികളും വരും ദിവസങ്ങളില്‍ കൃത്യമായി പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ഭരണപരമായ ശക്തമായ നടപടിയുണ്ടാകുമെന്നും അറിയുന്നു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമസഭാ കോംപ്ലക്സിനുള്ളിൽ യു.എൽ.സി.സി.എസിന് കൊടുത്ത കരാറുകൾ പ്രധാനമായും 3 വിഭാഗമാണ്:

  1. [ ഇ-നിയമസഭ ] ഡിജിറ്റലൈസേഷൻ പദ്ധതി – ഏറ്റവും വലിയ കരാർ

കരാർ തീയതി: 2019 ജൂൺ 13
തുക: അഡ്വാൻസ് 9.4 കോടി
ആകെ 52.31 കോടി

[എന്തൊക്കെ പണി]

A. ഫയൽ ഡിജിറ്റലൈസേഷൻ 150 വർഷത്തെ രേഖകൾ സ്കാൻ ചെയ്ത് ഡിജിറ്റൽ ആക്കൽ

B. ഇ-ഓഫീസ് സിസ്റ്റ- ഫയൽ നീക്കം, നോട്ടിംഗ് എല്ലാം ഓൺലൈൻ

C. അസംബ്ലി ഹാളിലെ ടച്ച് സ്ക്രീൻ – ‘എം.എൽ.എമാർക്ക് ചോദ്യം, പ്രസംഗം, വോട്ടിംഗ് ഡിജിറ്റൽ ആക്കൽ

D. ലൈവ് സ്ട്രീമിംഗ് ആർക്കൈവ്- സഭാ നടപടികൾ ഓൺലൈൻ

E. മൊബൈൽ ആപ്പ്-

2025 സെപ്റ്റംബർ വരെ അപൂർണ്ണം. 12 തവണ കാലാവധി നീട്ടി

  1. [നിയമസഭാ കെട്ടിടത്തിന്റെ അപ്ഗ്രേഡേഷൻ & അറ്റകുറ്റപ്പണികൾ ]

ലോഞ്ച് അപ്ഗ്രേഡേഷൻ- എം.എൽ.എ ലോഞ്ച്, ഡൈനിംഗ് ഹാൾ നവീകരണം

സ്പീക്കറുടെ ചേമ്പർ, ഓഫീസുകൾ- ഇന്റീരിയർ, ഫർണിച്ചർ, ഇലക്ട്രിക് പണി

സഭാ ഹാളിന്റെ ഓഡിയോ-വിഷ്വൽ സിസ്റ്റം- മൈക്ക്, സ്പീക്കർ, ഡിസ്പ്ലേ

മെയിന്റനൻസ്: 2024-ൽ യു.എൽ.സി.സി.എസ് 1.5 കോടി പരിപാലനച്ചെലവ് ആവശ്യപ്പെട്ടിരുന്നു

  1. [സുരക്ഷാ & ഐ.ടി ഇൻഫ്രാസ്ട്രക്ചർസെർവർ റൂം, ഡാറ്റാ സെന്റർ ]

നിയമസഭയുടെ ഡാറ്റ സൂക്ഷിക്കാൻ
സിസിടിവി, ആക്സസ് കൺട്രോൾ,സുരക്ഷാ സംവിധാനങ്ങൾ

  1. 2021-ൽ അന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയിൽ പറഞ്ഞത് – “മുൻ സർക്കാരുകളിലും യു.എൽ.സി.സി.എസി ന് ടെൻഡർ ഇല്ലാതെ കരാർ കൊടുത്തിട്ടുണ്ട്”
  2. ഡിജിറ്റലൈസേഷൻ 6 വർഷം കൊണ്ടും തീർന്നില്ല. 9.4 കോടി 6 വർഷം കണക്കില്ലാതെ കിടന്നു.

നിയമസഭയെ പൂർണ ഡിജിറ്റൽ ആക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
അതിൽ 90% പണിയും പൂർത്തിയായിട്ടില്ല എന്നതാണ് പ്രശ്നം.

2019-ൽ യു.എൽ.സി.സി.എസ് ന് കൊടുത്ത 52.31 കോടിയുടെ പദ്ധതിയുടെ പ്രധാന ലക്ഷ്യം: പേപ്പർലെസ്, ഡിജിറ്റൽ നിയമസഭ
സ്പീച്ച് റെക്കഗ്നിഷൻ പ്രസംഗം ഓട്ടോമാറ്റിക് ആയി ടെക്സ്റ്റ് ആക്കി രേഖപ്പെടുത്തൽ.

ഫയൽ ട്രാക്കിംഗ് ഫയൽ എവിടെയാണ്, ആരുടെ കയ്യിലാണ് എന്ന് ഓൺലൈൻ ആയി കാണാം

പേപ്പറിൽ നോട്ട് എഴുതുന്നതിനുപകരം സിസ്റ്റത്തിൽ ഫയലുകൾ ഡിജിറ്റലായി അംഗീകരിക്കൽ,
സഭാ രേഖകൾ സ്കാൻ ചെയ്ത് സെർച്ച് ചെയ്യാൻ പറ്റുന്ന രീതിയിൽ
ജനങ്ങൾക്ക് സഭാ ചോദ്യങ്ങൾ, ഉത്തരങ്ങൾ, ബിൽ സ്റ്റാറ്റസ് എന്നിവ കാണാം നിയമങ്ങൾ, കമ്മിറ്റി റിപ്പോർട്ടുകൾ എല്ലാം ഓൺലെെൻ.
അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ നിയമസഭയാവേണ്ടതായിരുന്നു. പക്ഷേ, ഊരാളുങ്കൽ ഊരാകുരുക്കായി കുരുങ്ങി കുരുങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *