പ്രിയദർശിനി: പരാതികൾ പഠിക്കാൻ സമിതി

Share

കെ.എസ്.ആർ.ടി.സിയുടെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ
ഗതാഗത വകുപ്പ് തീരുമാനിച്ചു.

ഗതാഗതമന്ത്രി സി. പി. ജോൺ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാണ് തീരുമാനിച്ചത്.

പ്രിയദർശിനി പദ്ധതി നടപ്പിലായതോടെ വരുമാനനഷ്ടം നേരിടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകൾ പരാതിപ്പെടുന്നത്.

യു.ഡി.എഫ് സർക്കാരിൻ്റെ ഇന്ദിരാ ഗ്യാരണ്ടി ജനപ്രിയമാകുമ്പോൾ സ്വകാര്യ ബസുടമകളും തൊഴിലാളികളും പ്രതിസന്ധിയിലാണെന്നാണ് പരാതി.

പ്രതിദിനം കനത്ത വരുമാനം നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബസുടമകൾ രം​ഗത്തെത്തിയിരുന്നു.

8000 ത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്.

30,000ൽപ്പരം ജീവനക്കാരുണ്ട്. ഓരോ ദിവസത്തെയും ബസിലെ വരുമാനം അനുസരിച്ചാണ് ജീവനക്കാരുടെ കൂലി.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ സൗജന്യയാത്ര തുടങ്ങിയതോടെ ദിവസ വരുമാനത്തെ സാരമായി ബാധിച്ചു എന്നാണ് ആരോപണം.

ഒരു ദിവസം സാധാരണ നിലയിൽ 6000,7000 രൂപ കിട്ടാറുണ്ട്.
സൗജന്യ യാത്ര തുടങ്ങിയതോടെ അത് നേർപകുതിയായി കുറഞ്ഞുവെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *