[ യു.ഡി.എഫിന് ഭൂരിപക്ഷം ]
കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് 6 പേരെ സർക്കാർ നോമിനേറ്റ് ചെയ്തു. ഇതോടെ യു.ഡി.എഫിന് ഭൂരിപക്ഷമായി. വർഷങ്ങളായി എൽ.ഡി.എഫ് കൈയ്യിലൊതുക്കി വന്ന കുത്തക തകർന്നടിഞ്ഞു.
യു.ഡി.എഫ് സർക്കാർ എൽ.ഡി.എഫ് അംഗങ്ങളെ മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചു.
കേരള സർവകലാശാല 18 അംഗ സിൻഡിക്കേറ്റിൽ 7 തിരഞ്ഞെടുക്കപ്പെട്ടവരും 6 സർക്കാർ നോമിനികളും ഉൾപ്പെടെ 13 പേർ എൽ.ഡി.എഫ് ആയിരുന്നു.
എൽ.ഡി.എഫ് സർക്കാർ നോമിനേറ്റ് ചെയ്ത 6 രാഷ്ട്രീയ നേതാക്കളെ ഈ സർക്കാർ ഒഴിവാക്കി. ഫിനാൻസ് കമ്മിറ്റി കൺവീനർ G. മുരളീധരൻ ഉൾപ്പെടെയുള്ളവർ പുറത്ത് പോയി. പുതിയ സർക്കാർ 6 യു.ഡി.എഫ് അംഗങ്ങളെ നോമിനേറ്റ് ചെയ്തു.
കാലിക്കറ്റ് സർവകലാശാലയിലെ
23 അംഗ സിൻഡിക്കേറ്റിൽ 7 എൽ.ഡി.എഫ്, 4 യു.ഡി.എഫ്, ഒരു ബി.ജെ.പി എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടവർ. 6 സർക്കാർ നോമിനികളും 4 ഉദ്യോഗസ്ഥരുംകൂടി യായതോടെ എൽ.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇപ്പോൾ ആ 6 നോമിനികൾ പിൻവലിക്കപ്പെട്ടതോടെ ഭൂരിപക്ഷം യു.ഡി.എഫിനാകും.
സിൻഡിക്കേറ്റ് ആണ് സർവകലാശാലയുടെ ഭരണം നിയന്ത്രിക്കുന്നത്.
വി.സി നിയമനം, ഫിനാൻസ്, അക്കാദമിക് കാര്യങ്ങൾ എല്ലാം സിൻഡിക്കേറ്റാണ് തീരുമാനിക്കുന്നത്. വല്യേട്ടൻ മനോഭാവത്തോടെ ഭരിച്ചിരുന്ന സർവകലാശാലകളിൽ നിയമസഭയിലേതുപോലെ എൽ.ഡി.എഫ് നോക്കുകുത്തികളാകുന്ന അവസ്ഥയാണ്.