ഇ.ഡിയെ ആക്രമിച്ച കേസ്: ടി. ഗീനാകുമാരി തെറിച്ചു

Share

ഇ.ഡിയെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടാൻ ഒത്താശ ചെയ്ത പബ്ളിക് പ്രോസിക്യൂട്ടറും സി.പി.എം നേതാവുമായ ടി.ഗീനാകുമാരി തെറിച്ചു.

അഡീഷണൽ ഗവ. പ്ലീഡർ ഷാജിക്കാണ് ചുമതല.

ഇ.ഡി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സന്തോഷ് കുമാറിനെ നിയമിച്ചു.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടറായിരുന്നു എസ്.എഫ്.ഐ യുടെ സമരമുഖത്തിലൂടെ വളർന്ന് വന്ന
ടി.ഗീനാകുമാരി. സഖാവിനെ രക്ഷിക്കാൻ വേണ്ടി ഇത്താശ ചെയ്തു എന്ന വിവരം പുറത്തായതോടെ അവരെ മാറ്റുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതിന് പിന്നാലെയാണ്
മുഖ്യമന്ത്രി വി.ഡി.സതീശൻ
ഉത്തരവിറക്കിയത്.

പതിമ്മൂന്ന് കാരണങ്ങൾ നിരത്തി പ്രതിക്ക് ജാമ്യം നൽകുന്നതിനെ പൊലീസ് റിപ്പോർട്ടിൽ എതിർത്തിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയായെന്നും പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്നും ഗീനാകുമാരി വാദിച്ചു. പൊലീസ് റിപ്പോർട്ട് മറച്ചു വച്ചു. ഇതിനെതിരെ പൊലീസും ഇ.ഡി യും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകി. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ജാമ്യം റദ്ദാക്കാൻ വാദിക്കും. ഇ.ഡിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. 25 പ്രതികളാണ് കേസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *