സാമൂഹ്യക്ഷേമ പെൻഷൻ: മാനദണ്ഡം പരിഷ്കരിച്ചേക്കും

Share

സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ കാലോചിതമായി പരിഷ്കരിച്ചേക്കും.

കാലം മാറിയതോടെ അതിനനുസരിച്ച് ജീവിതരീതികളും മാറിയതോടെ പരിഷ്കരണം അനിവാര്യമാണെന്ന വിലയിരുത്തലാണ്. എ.സിയും നാല് ചക്രവാഹനങ്ങളും നിലവിലെ സാഹചര്യത്തിൽ ആഡംബര വസ്തുവല്ലെന്നും അത് അത്യാവശ്യവുമാണെന്ന നിഗമനമാണ് ഇതിന് പിന്നിൽ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലയ്ക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ അനുവദിക്കുന്നത്. അർഹതപ്പെട്ടവരല്ലാത്ത വലിയൊരു വിഭാഗം പെൻഷൻ വാങ്ങിയിരുന്നു.ഇത് തട്ടിപ്പിൻ്റെ മുഖമെന്ന് കണ്ടറിഞ്ഞതോടെ 2020 സെപ്തംബർ 23ന് എം.എസ്.നമ്പർ 97/2020 ജി.ഒ പുറപ്പെടുവിച്ചിരുന്നു.

പൊതുമാനദണ്ഡപ്രകാരം 2000 ചതുരശ്ര അടിയിൽ കൂ
ടുതൽ വിസ്തീർണ്ണമുള്ള വീട്, എ.സി, 1000 സി.സിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള കാർ എന്നിവയുള്ളവരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുടെ ഗണത്തിൽ വരുന്നതിനാൽ പെൻഷന് അർഹതയില്ല.

ഇതിൽ ഏതിലൊക്കെ പരിഷ്കാരങ്ങൾ വേണമെന്നതിനെപ്പറ്റിയാണ് സർക്കാർ പരിശോധിക്കുക.

2000 രൂപയാണ് പ്രതിമാസ പെൻഷൻ.62 ലക്ഷം പേരാണ് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നത്. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴിയുമാണ് നൽകുന്നത്. സഹകരണ ബാങ്കുകൾ വഴി നൽകുന്നതിൽ ക്രമക്കേടുകളുണ്ടെന്ന വിവരം സർക്കാരിൻ്റെ ശ്രദ്ധയിലുണ്ട്.

സഹകരണ ബാങ്കുകളിലധികവും സി.പി.എമ്മിൻ്റെ നിയന്ത്രണത്തിലുള്ള ഭരണസമിതികളാണ് ഭരിക്കുന്നത്. ഇതു കൊണ്ട് തന്നെ പെൻഷൻ വിതരണത്തിൽ ക്രമക്കേട് ഉണ്ടെന്നതാണ് വിലയിരുത്തൽ.

13,000 കോടിയാണ് പ്രതിവർഷ ചെലവ്.ആകെ തുകയുടെ 2 ശതമാനം കേന്ദ്രവിഹിതവും 98 ശതമാനം സംസ്ഥാനത്തിൻ്റെതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *