വീണയ്ക്ക് വീണ്ടും സമൻസ് 29 ന് ഹാജരാകണം

Share

സി.എം.ആർ.എല്‍ – എക്സാലോജിക് ഇ.ഡി അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വീണ്ടും ഇ.ഡി സമൻസ്.
ഈ മാസം 29ന് ഹാജരാകണം. പരിശോധനകളില്‍ എസ്‌.എഫ്‌.ഐ.ഒ രേഖകള്‍ ഇനിയും ഇ.ഡിയ്ക്ക് ലഭിച്ചില്ല.

കോടതി അനുവദിച്ച 10 ദിവസത്തെ സമയം കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു അവസാന തീയതി.

രേഖകള്‍ക്കായി എസ്‌.എഫ്‌.ഐ.ഒ അന്വേഷണ സംഘവുമായി ഇ.ഡി ചർച്ച നടത്തും.

134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകള്‍ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാൽ രേഖകൾ ലഭിക്കാതെയാണ് ഹാജരാകാൻ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *