[ ഉന്നതാധികാര സമിതി രൂപീകരിച്ചു]
പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കുന്നതിനായി ഉന്നതാധികാരി സമിതി രൂപീകരിച്ച തായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഈ കലണ്ടർ വച്ച് പ്രതിരോധ നടപടികൾ ശക്തവും സമയബന്ധിതവുമാക്കും.
ഡോ.എസ്.എസ്.ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോ ഓർഡിനേറ്ററായും ഡോ. ശ്രീജിത്ത് എൻ. കുമാർ കൺവീനറായുമാണ് ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ചത്. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാർ, ആയുഷ് വകുപ്പ് ഡോക്ടർമാർ, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസ്ഥാനതല സമിതിയിൽ അംഗങ്ങളായിരിക്കും.
ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.
പഞ്ചായത്തുതലത്തിൽ വരെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണിത്. ഇത് സമിതി സ്ഥിരം സംവിധാനമായിരിക്കും.
എല്ലാ ജില്ലകളിലും ജലസ്രോതസുകൾ ശുചീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി