നാഷണൽ കോ-ഓപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡ് എന്ന മൾട്ടി സ്റ്റേറ്റ് സംഘത്തിന്റെ നിയന്ത്രണത്തിന്റെ കീഴിൽ കാർഷിക സഹകരണ ജൈവ ഉത്പന്നങ്ങൾക്ക് ഭാരത് ബ്രാൻഡിങ് നൽകാനൊരുങ്ങി കേന്ദ്രം. ഇനിമുതൽ രാജ്യത്തൊട്ടാകെ ജൈവ ഉത്പന്നങ്ങൾക്ക് ഒറ്റ പേര് നല്കിയായിരിക്കും ബ്രാൻഡിംഗ് നടത്തുക. ഇതുസംബന്ധിച്ചു കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ ഉന്നതരുമായി ചർച്ച നടത്തി.
എല്ലാ സംസ്ഥാനങ്ങളുടെയും കാർഷിക വായ്പാ സഹകരണസംഘങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ഇതുവഴി കേരളത്തിൽ സഹകരണ സംഘങ്ങളുടെ കീഴിലുള്ള മുന്നൂറിലേറെ ഉത്പന്നങ്ങൾ ജൈവ ഉത്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിപണിയിലിറക്കാനാകും. നിലവിൽ കേരളത്തിലെ തനത് ഉത്പന്നങ്ങൾക്ക് ‘കേരളാബ്രാൻഡ്’ എന്നും സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങൾ ‘കോ-ഓപ് കേരള’ എന്നീ ബ്രാൻഡിങ്ങുകൾ ഉണ്ടെങ്കിലും കേരളത്തിന് പുറത്തു വിപണി കണ്ടെത്തുന്നതിന് ഈ പദ്ധതി സഹായകമാകും.