ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒഴിവുണ്ട്. അപേക്ഷകൾ ഒക്ടോബർ 10-ന് വൈകിട്ട് അഞ്ചുവരെയാണ് അപേക്ഷിക്കാൻ അവസരം. മൂന്നു വർഷത്തെ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ ഡിപ്ലോമ, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിങ്/ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,000 രൂപയാണ് വേതനം. 18 നും -41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അഭിമുഖ തീയതി www.gmckollam.edu.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ഹാജരാകണം.