എൽ.ബി.എസ് ഐറ്റി.ഡബ്യു ക്യാമ്പസിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

Share

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐറ്റി.ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 5 വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.