രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ഫാക്കൽറ്റി ഒഴിവിലേക്ക് അർഹരായവർക്ക് അപേക്ഷിക്കാം

Share

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണൽ ഫാക്കൽറ്റി തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷക്കാലത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്ല്യു. എം.ബി.എ.,(എച്ച്.ആർ.) എം.എ. സോഷ്യോളജി, ഡവലപ്‌മെന്റ് സ്റ്റഡീസ് യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 2024 ഓഗസ്റ്റ് 17ന് 40 വയസ്സ് കഴിയാൻ പാടില്ല.

അപേക്ഷിക്കുന്നവർ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ സെപ്റ്റംബർ 13 വൈകിട്ട് അഞ്ചുമണിക്കു മുമ്പായി ലഭ്യമാക്കേണ്ടതാണ്. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും (www.kudumbashree) സിഡിഎസ് ഓഫീസിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2302049