വയനാട് സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്കാണ് താത്കാലിക നിയമനം നടത്തുന്നത്. നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 22 വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.
എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം.