എയിംസിൽ നേഴ്സ് : പൊതു യോഗ്യത പരീക്ഷ ഒക്‌ടോബർ 4 ന്

Share

ഐഐഎംസ് നേഴ്സ് നിയമനത്തിന് പൊതുയോഗ്യത പരീക്ഷയ്ക്ക് (NORCET) അപേക്ഷ ക്ഷണിച്ചു. പ്രാഥമിക പരീക്ഷ സെപ്റ്റംബർ 15 നും മുഖ്യപരീക്ഷ ഒക്‌ടോബർ നാലിന് നടക്കും. ബി എസ് സി നേഴ്സിങ് അല്ലെങ്കിൽ ബി എസ് സി ( പോസ്റ്റ് സർട്ടിഫിക്കറ്റ് )/ പോസ്റ്റ് ബേസിക് ബി എസ് സി നേഴ്സിങ്. അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ സംസ്ഥാന/ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷകന്റെ പ്രായം 18 നും – 30 വയസിനും ഇടയിൽ ആയിരിക്കണം. എസ് സി, എസ് ടി വിഭാഗക്കാർക്ക് 2,400 രൂപയും, ഈ ഡബ്ലിയു എസ് 3000 രൂപയുമാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാർക്ക് അപേക്ഷ ഫീസ് ഇല്ല. അപേക്ഷകൾ ഐഐഎംസ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കാം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 21.