ഫാഷൻ ഡിസൈനിങ് കോഴ്‌സ്: ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം

Share

ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് അരുവിക്കരയിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് ആഗസ്റ്റ് 23 വരെ www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

വസ്ത്ര രൂപകല്പന, നിർമ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിന് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഉപകരിക്കും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ഏറ്റവും നവീന രീതികൾ കേന്ദ്രീകരിച്ചുളള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും. സ്വയം തൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റസ് കമ്പനികളിൽ ജോലി ലഭിക്കുന്നതിനും അനുയോജ്യമായതും പി എസ് സി അംഗീകാരമുള്ളതുമായ കോഴ്‌സാണിത്.

ആറാഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയ പ്രവേശനത്തിന് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: 9605168843, 9895543647, 8606748211, 9400006460, 04722812686