കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി സൗജന്യ പഠനോപകരണത്തിന് അപേക്ഷിക്കാം

Share

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍ /സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍) കുട്ടികള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ പഠനോപകരണങ്ങളുടെ സൗജന്യ കിറ്റ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വെബ്‌സൈറ്റ്: www.kmtwwfb.org ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 27 വരെ ജില്ലാ ആഫീസിലും കൂടാതെ ekm.kmtwwfb@kerala.gov.in, kmtekm7@gmail.com ഇ-മെയിലായും സ്വീകരിക്കും.

കൂടുതൽ വിവരങ്ങള്‍ക്ക്: 0484- 2401632.