ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകൾ: ഇപ്പോൾ അപേക്ഷിക്കാം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27

Share

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ കലൂരിലും ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ ഇടപ്പള്ളിയിലും ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (യോഗ്യത: ഡിഗ്രി പാസ്), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ) (യോഗ്യത +2 പാസ്) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. എസ് സി / എസ്.ടി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ള അപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസില്‍ ജൂണ്‍ 27 നുമുമ്പായി അപേക്ഷ നേരിട്ട് സമര്‍പ്പിക്കുകയോ / www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484 2985252.