ഐഎച്ച്ആർഡി പോളിടെക്നിക് പ്രവേശന തീയതി നീട്ടി: അപേക്ഷകൾ ജൂൺ 20 വരെ സമർപ്പിക്കാം

Share

ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽപോളിടെക്‌നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി ഓൺലൈനായി അപേക്ഷിക്കാനായുള്ള തിയതി ജൂൺ 20 വരെ നീട്ടി. ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യത പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. SC/ST/OEC/OBC- H വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084, 9446073146.