കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ സ്റ്റൈപ്പന്റോടുകൂടി കമ്പ്യൂട്ടർ പഠനം

Share

കേന്ദ്ര തൊഴിൽ മന്ത്രാലയം എസ് സി – എസ് ടി വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ കംപ്യൂട്ടർ ക്ലാസ് നടത്തുന്നു. കോഴ്സ് കാലയളവിൽ ഉദ്യോഗാർഥികൾക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും.

വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ കോച്ചിങ് സ്കീം , കമ്പ്യൂട്ടർ ട്രെയിനിങ് ‘O’ ലെവൽ , ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ്, സൈബർ സെക്യൂവോർഡ് വെബ് ടെവേലോപ്മെന്റ്റ് എന്നീ കോഴ്സുകളാണുള്ളത്.

എസ് സി – എസ് ടി നാഷണൽ ക്യാരീർ സർവീസ് സെന്ററിന്റെ വിവിധ സ്ഥലങ്ങളിലാണ് കോഴ്സ് നടത്തുന്നത് . ഒരു വർഷത്തെ കോഴ്‌സിലേക്കായി പ്ലസ് ടു യോഗ്യതയുള്ള 18-30 വയസ്സ് പ്രായത്തിലുള്ളവർക്ക് അപേക്ഷിയ്ക്കാം. അപേക്ഷകന്റെ വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്.

ഈ കോഴ്സുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.dge.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിയ്ക്കണം.ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15.06.2024.