ലോകായുക്തയിൽ കോർട്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

Share
    കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200–105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ടായിരിക്കും. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷ ജൂൺ 30 മു മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം–33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.