കേരള മീഡിയ അക്കാദമി നടത്തുന്ന അവധിക്കാല ക്ലാസ്സുകള്‍: ഇപ്പോൾ അപേക്ഷിക്കാം

Share

കേരള മീഡിയ അക്കാദമി മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസ്സുകള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കും. തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലത്തും, എറണാകുളം ജില്ലയിൽ കാക്കനാടും വെച്ചായിരിക്കും ക്ലാസുകൾ നടക്കുക.

8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്. രാവിലെ 10 മുതല്‍ 1 മണി വരെയുള്ള ബാച്ചില്‍ ഫോട്ടോഗ്രഫി, സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോ & വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ഡോക്യുമെന്റേഷന്‍, ഡോക്യുമെന്ററി & അഡ്വര്‍ടൈസ്‌മെന്റ് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും.

Ad 4

ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുള്ള രണ്ടാം ബാച്ചില്‍ മോജോ, അടിസ്ഥാന മാധ്യമ പ്രവര്‍ത്തനം, സ്മാര്‍ട് ഫോണ്‍ ഫീച്ചേഴ്‌സ്, ടി.വി. റേഡിയോ, യൂട്യൂബ് കണ്ടന്റ് ക്രിയേഷന്‍, വ്‌ളോഗിംങ് & ബ്‌ളോഗിംങ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള ആങ്കറിംഗ്, എ.ഐ ധാര്‍മ്മികതയും ഭാവി സാധ്യതകളും എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും. ഒരു ബാച്ചില്‍ രണ്ട് മാസത്തെ പരിശീലനത്തിന് 8000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവര്‍ക്ക് 15000 രൂപയുമാണ് ഫീസ്.

മീഡിയ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുക. ഇതിനുപുറമേ പ്രമുഖരുമായി അഭിമുഖങ്ങള്‍, ശില്പശാല, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീഡിയ അക്കാദമിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആപ്ലിക്കേഷന്‍ ഫോര്‍ വെക്കേഷന്‍ ക്ലാസ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് വീതമാകും പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2726275, മൊബൈല്‍: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈല്‍: 9388533920 (കൊച്ചി) എന്നീ നമ്പറുകളില്‍ ലഭിക്കും.