കൊല്ലം ജില്ലാ ആശുപത്രിയില്‍ കിഫ്ബി സമഗ്ര വികസന പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിച്ചു

Share

കൊല്ലം ജില്ലാ ആശുപത്രിയില്‍ കിഫ്ബി സമഗ്ര വികസന പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിച്ചു . ഏഴര വര്‍ഷക്കാലം കൊണ്ട് കൊല്ലം നഗരത്തില്‍ ആയിരം കോടി രൂപയുടെ വികസനം നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത് .ജില്ലാ കോടതിക്ക് പുതിയ കെട്ടിടം ,ബയോ ഡൈവേഴ്സിറ്റി പാര്‍ക്ക് ബൈപാസ് പാലത്തിന്റെ നിര്‍മാണം ,ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ പൂര്‍ത്തീകരണ പാതയില്‍ ആണ് .ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്.

Ad 2

144 കോടി കിഫ്ബി ഫണ്ടില്‍ വകയിരുത്തി നിര്‍മാണം ആരംഭിക്കുന്ന ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടങ്ങളില്‍ ജനറല്‍ ടവര്‍ , യൂട്ടിലിറ്റി കോംപ്ലക്സ് , ഡയഗണോസ്റ്റിക് സെന്റര്‍ തുടങ്ങിയവ ആണ് പ്രവര്‍ത്തിക്കുക .അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊളിച്ചു വരുന്ന കെട്ടിടങ്ങളുടെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. നഗരത്തിലെ സ്ഥലപരിമിതി വികസനത്തിന് തടസ്സമാകാത്തതരത്തില്‍ വികസന മാതൃകകള്‍ എം എല്‍ എ യുടെ അടക്കം നേതൃത്വത്തില്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .